ജന്മദിനത്തില്‍ സലാഹിന് ആശംസാപ്രവാഹംമോസ്‌കോ: ലിവര്‍പൂളിന്റെ മുന്നേറ്റ നിരയിലെ മിന്നുംപ്രകടനത്തിലൂടെ കാല്‍പ്പന്തുകളിയാരാധകരുടെ മനം കവര്‍ന്ന ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് പിറന്നാള്‍ ദിനത്തി ല്‍ ആശംസാപ്രവാഹം.  വെള്ളിയാഴ്ച രാത്രിയായിരുന്നു താമസസ്ഥലത്ത് ടീമംഗങ്ങളോടൊപ്പം താരം 26ാം ജന്മദിനം ആഘോഷിച്ചത്.ചെച്‌നിയയില്‍ നിന്നുള്ള ആരാധകര്‍ സമ്മാനിച്ച ഭീമന്‍ കേക്കായിരുന്നു പിറന്നാള്‍ ദിനത്തില്‍ ഒരുക്കിയിരുന്നത്. ഈജിപ്ഷ്യന്‍ പതാകയുടെ മാതൃകയില്‍ തയ്യാറാക്കിയ കേക്കിന്റെ മുകള്‍ഭാഗത്തു ഗോള്‍ഡന്‍ ബൂട്ടിന്റെ മാതൃക സജ്ജീകരിച്ചിരുന്നു. ടീമിന്റെ താമസസ്ഥലത്തെ ഹോട്ടല്‍ മുറിയില്‍  ഈജിപ്ഷ്യന്‍ താരങ്ങള്‍ മാത്രം പങ്കെടുത്ത  ചടങ്ങുകള്‍ ലളിതമായിരുന്നു. എന്നാല്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ആരാധകര്‍ ട്വിറ്ററിലൂടെയും മറ്റും അദ്ദേഹത്തിനു ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു.ഗ്രൂപ്പിലെ ഉറുേഗ്വയുമായുള്ള ഈജിപ്തിന്റെ ആദ്യ മല്‍സരത്തില്‍ താരത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാന നിമിഷം നേടിയ ഗോളിലൂടെ ഉറുഗ്വേ ജേതാക്കളാവുകയും ചെയ്തിരുന്നു. തോളെല്ലിനേറ്റ പരിക്കില്‍ നിന്നു മുക്തമായി ഇന്ന് റഷ്യക്കെതിരേ നടക്കുന്ന മല്‍സരത്തില്‍ സലാഹ് പന്ത് തട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ഈജിപ്ഷ്യന്‍ ജനതയും.

RELATED STORIES

Share it
Top