ജനാധിപത്യ-പൗരാവകാശലംഘനം രാജ്യത്ത് തുടര്‍ച്ചയാവുന്നു; എസ്ഡിപിഐ സെമിനാര്‍

തിരൂര്‍: എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യവും ഭരണകൂട നിലപാടും സെമിനാര്‍ തിരൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം കെ മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. സഹിഷ്ണുതയുള്ള സമൂഹത്തിലാണ് ജനാധിപത്യത്തിന് വേരോട്ടം ശക്തമാക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. രാത്യത്ത് പൗരാവകാശ ലംഘനം തുടര്‍ച്ചയാണ്.
ഇതിന്റെ കാരണം ഭരണനേതൃത്വങ്ങളുടെ ദുര്‍ബലതയാണ് കാണിക്കുന്നതെന്നും പൗരാവകാശങ്ങളെ നിഷേധിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തില്‍നിന്ന് രാഷ്ട്രാധിപത്യത്തിലേക്ക് മാറുന്ന ഭരണകൂട നിലപാടാണ് രാജ്യത്ത് തുടരുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് കാരകുന്ന് ചൂണ്ടിക്കാട്ടി. കെ പി ഒ റഹ്മത്തുല്ല (മാധ്യമ പ്രവര്‍ത്തകന്‍), എ കെ അബ്ദുല്‍ മജീദ് (എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി), കൃഷ്ണന്‍ എരഞ്ഞിക്കല്‍, അഡ്വ. കെ സി നസീര്‍, സൈതലവി ഹാജി, അലവി തിരൂര്‍, റഹീസ് പുറത്തൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top