ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് വിദ്യാര്‍ഥികള്‍ ഉണരണം: കാംപസ് ഫ്രണ്ട്

കാസര്‍കോട്: ചിന്തിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ചലിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും മാത്രമേ ഫാസിസത്തെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂവെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന  സെക്രട്ടറി മുഹമ്മദ് രിഫ. വെറുപ്പിന്റെ ശക്തികളെ പ്രതിരോധിക്കാനും ജാനാതിപത്യ വീണ്ടടുപ്പിനും വിദ്യാര്‍ഥികള്‍ സമരസജ്ജരാകണമെന്നും അദ്ധേഹം ഓര്‍മപ്പെടുത്തി. കാംപസ് ഫ്രണ്ട്  ജില്ലാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ഭീഷണി നേരിടുന്ന ഇന്ത്യന്‍ സാഹചര്യവും ഭരണ സ്വാധീനമുപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന കേരളീയ പശ്ചാത്തലവും വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുണ്ടെന്ന് കബീര്‍ ബ്ലാ ര്‍ക്കോട് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി  മുസമ്മില്‍,  മുഹമ്മദ് റഷീദ് സംസാരിച്ചു.
കബീര്‍ ബ്ലാര്‍ക്കോട് ( പ്രസിഡന്റ്), എം ടി പി അഫ്‌സല്‍ (വൈസ് പ്രസിഡന്റ്),  മോയ്തീന്‍ കല്ലങ്കൈ(ജനറല്‍ സെക്രട്ടറി), അഷ്‌റഫ് അണങ്കൂര്‍സ (ട്രഷറര്‍), സൈനുല്‍ ആബിദ് പോടിപ്പള്ളം (ജോയിന്‍ സെക്രട്ടറി).  മുഫീദ് നീലേശ്വരം, രിഫായി തങ്ങള്‍, അര്‍ഷദ് നിലേശ്വരം, ജലാല്‍ ഉപ്പള. (കമ്മിറ്റി അംഗങ്ങള്‍).

RELATED STORIES

Share it
Top