ജനാധിപത്യത്തിനായുള്ള പോരാട്ടം തിരഞ്ഞെടുപ്പു ലക്ഷ്യംവച്ച് മാത്രമാവരുത്: കാരാട്ട്‌

ന്യൂഡല്‍ഹി: ജനാധിപത്യവും മതനിരപേക്ഷതയും പ്രതിരോധത്തിലായ സാഹചര്യമാണു രാജ്യത്ത് നിലവിലുള്ളതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ജനാധിപത്യ സംരക്ഷണ പോരാട്ടത്തിനായി മതേതര കക്ഷികള്‍ ഒരുമിക്കേണ്ടതുണ്ട്. എന്നാല്‍. ഈ ഏകീകരണം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മാത്രമാവരുതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യസമര സേനാനിയും മുന്‍ യുപി മുഖ്യമന്ത്രിയുമായ എച്ച് എന്‍ ബഹുഗുണയുടെ 100ാം ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയി ല്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാമുദായിക, സാമൂഹിക ധ്രുവീകരണം നടത്തുന്നവര്‍ക്ക് എതിരേ ജനാധിപത്യ, മതേതര ശക്തികള്‍ ഒരുമിച്ച് നീങ്ങേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണിയും പറഞ്ഞു.
രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷ് ഭരണകാലത്തെ തന്ത്രം തന്നെയാണ് മോദി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്.  സാമൂഹിക, സാമുദായിക സൗഹാര്‍ദത്തിനായി എക്കാലവും പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു എച്ച് എല്‍ ബഹുഗുണയെന്നും അദ്ദേഹത്തിന്റെ പല നിലപാടുകളും ഇന്നത്തെ സാഹചര്യത്തി ല്‍ പ്രസക്തമാണെന്നും ഇരുവരും പറഞ്ഞു. എക്കാലവും വര്‍ഗീയതയ്‌ക്കെതിരേ നിലകൊണ്ട വ്യക്തിയായിരുന്നു ബഹുഗുണയെന്ന് എകെ ആന്റണി പറഞ്ഞു.
രാജ്യത്തിന്റെ മതേതരത്വത്തിന് നേര്‍ക്കുണ്ടാവുന്ന വെല്ലുവിളികള്‍ക്കെതിരേ ശക്തമായ പ്രതിരോധം ഉണ്ടാവേണ്ടതുണ്ട്. ഇതിനായി മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ ഉണ്ടാവണം. എന്നാല്‍, ഈ സഖ്യം തിരഞ്ഞെടുപ്പു രാഷ്ട്രീയം മുന്നില്‍ കണ്ടാവരുതെന്നും കാരാട്ട് വ്യക്തമാക്കി.

RELATED STORIES

Share it
Top