ജനാധിപത്യക്കശാപ്പും മനുഷ്യക്കുരുതിയും: എല്‍ഡിഎഫ് സായാഹ്ന ധര്‍ണ 24ന്

തിരുവനന്തപുരം: ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യക്കശാപ്പിനും മനുഷ്യക്കുരുതിക്കുമെതിരേ 24നു നടക്കുന്ന ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ 14 ജില്ലാ കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണ നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ബംഗാളിലെ തൃണമൂല്‍ ഭരണകൂടവും ത്രിപുരയിലെ ബിജെപി സഖ്യ സര്‍ക്കാരും ഒരമ്മ പെറ്റ മക്കളെപ്പോലെ അക്രമവും ഭീകരതയും പരത്തുകയാണ്. എതിര്‍ക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുന്ന തൃണമൂലും ബിജെപിയും ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്നു.  ഭരണകൂട ഭീകരതയെ ഭയന്ന് സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സായാഹ്ന ധര്‍ണ വിജയിപ്പിക്കണമെന്ന് വിജയരാഘവന്‍ അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top