ജനവിരുദ്ധ വ്യവസായ സംരംഭത്തിനെതിരേ ജനകീയ ധര്‍ണ

കോഴിക്കോട്: ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുകയും പെട്രോള്‍ മാലിന്യങ്ങള്‍ ദേശത്തെയാകെ ദുരിതത്തിലാക്കുകയും ചെയ്യുന്ന ജനവിരുദ്ധ വ്യവസായ സംരംഭത്തിനെതിരേ ഇന്ന് നടുവട്ടം പെരച്ചനങ്ങാടിയില്‍ ജനകീയ സായാഹ്ന ധര്‍ണ നടക്കും.
പൊതുമേഖല ഉടമസ്ഥതയില്‍ ഒരു പ്രമുഖ കാര്‍ നിര്‍മാണ കമ്പനിയുടെ സര്‍വീസ് സെന്റര്‍ ആരംഭിക്കുന്നതിനെതിരേ നടുവട്ടം ഈസ്റ്റ് റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരപരിപാടികള്‍. ജലദൗര്‍ലഭ്യം നേരിടുന്ന ഇവിടെ അതിശക്തമായ മോട്ടോറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കുഴല്‍കിണറുകള്‍ സ്ഥാപിച്ചാല്‍ കിണറുകളിലെ ജലദൗര്‍ലഭ്യത തീരെ ഇല്ലാതാകും. സ്ഥാപനത്തില്‍ നിന്നും പുറംതള്ളുന്ന പെട്രോള്‍-ഡീസല്‍ മാലിന്യങ്ങള്‍ കിലോമീറ്ററോളം ചുറ്റുമുള്ള ഭൂഗര്‍ഭ ജലസ്രോതസ്സുമായി കലരുകയും ജലം ഉപയോഗ ശൂന്യമാകുകയും ചെയ്യും.
ഇതിനാലാണ് വരാന്‍പോകുന്ന സര്‍വീസ് സെന്ററിനെതിരേ സംഘടിതമായ എതിര്‍പ്പുണ്ടാകുന്നത്. പെരച്ചനങ്ങാടി ബസ് സ്റ്റോപ്പിനടുത്ത് ജനകീയ സായാഹ്ന ധര്‍ണ കെയുഡബ്യുജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top