ജനവിരുദ്ധതയില്‍ റെക്കോഡിട്ട ഭരണം : കെ സി വേണുഗോപാല്‍ എംപിആലപ്പുഴ: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനേക്കാള്‍ മെച്ചപ്പെട്ട ഭരണം വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ കഴിഞ്ഞ പതിനൊന്നു മാസമായി കേരളത്തിലെ ജനങ്ങ ള്‍ക്ക് നല്‍കിയത് കണ്ണീരും, ദുരിതവും മാത്രമെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ ജില്ലയിലെ 18 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന വൈദ്യുതി ഓഫിസിന് മുന്നിലെ ധര്‍ണയുടെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി സൗത്ത് സെക്ഷന്‍ ഓഫിസിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്റ് ഇല്ലിക്ക ല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.  ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു, എ എ ഷുക്കൂ ര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി ഉണ്ണികൃഷ്ണന്‍, പി ബി വിശ്വേശ്വരപണിക്കര്‍, സുനില്‍ ജോര്‍ജ്, സഞ്ജീവ് ഭട്ട്, ബഷീര്‍ കോയാപറമ്പന്‍, സീനത്ത് നാസര്‍, മോളി ജേക്കബ്, സി വി മനോജ്കുമാര്‍, ഷോളി സിദ്ധകുമാര്‍, കെ ആര്‍ ലാല്‍ജി,  വി എസ് വിപിന്‍ കെ നാസര്‍, ലതാ രാജീവ് സംസാരിച്ചു.

RELATED STORIES

Share it
Top