ജനവിധി അംഗീകരിക്കുന്നു: രാഹുല്‍

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ പരാജയത്തിന് പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നെന്നും ജനവിശ്വാസം നേടി തിരിച്ചുവരുമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ടുദിവസത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം. മേഘാലയയില്‍ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിന് ത്രിപുര, നാഗാലാന്‍ഡ് എന്നവിടങ്ങളില്‍ ഒരു സീറ്റുപോലും നേടാനായില്ല. മേഘാലയയില്‍ കോണ്‍ഗ്രസ് 21 സീറ്റ് നേടിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചില്ല. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നു. വടക്കുകിഴക്ക ന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കും. ജനവിശ്വാസം തിരിച്ചുപിടിക്കും. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ പ്രവര്‍ത്തകര്‍ക്കും എന്റെ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നു എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തു.

RELATED STORIES

Share it
Top