ജനവാസ മേഖലയിലെ ടവര്‍ നിര്‍മാണം; ആക്്ഷന്‍ കമ്മിറ്റി കലക്ടര്‍ക്ക് പരാതി നല്‍കിഅരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കൂത്തുപറമ്പ് പ്രദേശത്ത് സ്വകാര്യ ടെലികോം ടവര്‍ നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികള്‍ ആക്്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും വാര്‍ഡ് മെംബര്‍ സി ടി മസ്ഹൂദിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍, മറ്റ് ജില്ലാ ടെലികോം കമ്മിറ്റി മെംബര്‍മാര്‍ക്കും പരാതി നല്‍കി. പ്രദേശത്ത് തിങ്ങി താമാസിക്കുന്ന വീട്ടുകാരോടൊന്നും അന്വേഷിക്കാതെ ടവര്‍ നിര്‍മാണത്തിന് അനുമതി കൊടുത്ത പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. സമീപത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കും ടവര്‍ ഭീഷണിയാണ്. ആക്്ഷന്‍ കമ്മിറ്റി ഭാരവാഹികളായി പി മുഹമ്മദ് (ചെയര്‍മാന്‍), എം ടി മന്‍സൂര്‍ (ജന.കണ്‍വീനര്‍), സി ടി ഹുസൈന്‍ (ഖജാഞ്ചി), സി കെ ചേക്കുട്ടി, സി കെ ബീരാന്‍ കുട്ടി, സി ടി ബാപ്പുട്ടി മൂയിക്കല്‍ (ൈവ.ചെയര്‍മാന്‍), കെ ശങ്കര്‍, അനില്‍, പി അബ്ദുര്‍റഹ്മാന്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top