ജനവാസ മേഖലയിലെ ടവര്‍ നിര്‍മാണം: പ്രതിഷേധം ശക്തമാവുന്നു

കറുകച്ചാല്‍: ജനവാസ കേന്ദ്രത്തിനു സമീപം മൊബൈല്‍ ടവര്‍ നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. കറുകച്ചാല്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പനയമ്പാല ഇഞ്ചക്കുഴിയിലെ ടവര്‍ നിര്‍മാണത്തിനെതിരെയാണു നാട്ടുകാര്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്.
30ഓളം കുടുംബങ്ങള്‍ അധിവസിക്കുന്ന മേഖലയിലാണു ടവര്‍ നിര്‍മാണം ആരംഭിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണു നീക്കുാനെത്തിയ എക്‌സ്‌കവേറ്റര്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു.
ഇതേ തുടര്‍ന്നാണു പ്രതിഷേധം ശക്തമായത്. പഞ്ചായത്തിനു മുമ്പില്‍ നടത്തിയ ധര്‍ണ ഡോ. എന്‍ ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top