ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മാണം; പ്രതിഷേധം ശക്തമായിഅമ്പലപ്പുഴ: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് രണ്ടാം വാര്‍ഡ് വണ്ടാനത്ത് സ്വകാര്യ വ്യക്തി ടവര്‍ നിര്‍മാണത്തിന് അനുമതി തേടി പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഇതിന് അനുമതി നല്‍കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അനുമതിക്കായി സ്ഥലമുടമ ജില്ല കലക്ടറെ സമീപിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ജില്ലയിലെ ടെലികോം കമ്മറ്റി കൂടിയെങ്കിലും പഞ്ചായത്തിന്റെ തീരുമാനം അറിയിക്കാനായി കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു.മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ കണ്‍വന്‍ഷന്‍ നടന്നു. മാതൃകാ പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ജനപ്രതിനിധികളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്ത് മെംബര്‍ ഷീജാ നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ ആര്‍ കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം യു എം കബീര്‍, കെ ഷാമില്‍, സുനീര്‍, കാസിം, അഷ്‌റഫ്, എസ് വല്‍സല, ഷെമി നവാസ്, സീനത്ത്, സുഹ്‌റാബീവി സംസാരിച്ചു.

RELATED STORIES

Share it
Top