ജനവാസ കേന്ദ്രത്തില്‍ അറവ് മാലിന്യം തള്ളി

പുത്തനത്താണി: കുറ്റിപ്പാലയില്‍ ജനവാസ കേന്ദ്രത്തില്‍ അറവ് മാലിന്യങ്ങള്‍ തള്ളി. കോഴിച്ചെന റോഡില്‍ സ്വകാര്യ സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അറവ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത് .    35 ഓളം ചാക്കുകളിലാക്കിയാണ് കോഴിയുടെയും മൃഗങ്ങളുടെയും ഉള്‍പ്പെടെയുള്ള മാലിന്യം കൊണ്ടുവന്നിട്ടത്. മാലിന്യത്തില്‍ നിന്നും ദുര്‍ഗന്ധം മൂലം പ്രദേശത്തുള്ള വീട്ടുകാര്‍ക്കും സമീപത്തെ റോഡിലൂടെയും യാത്ര ചെയ്യുന്നവര്‍ക്കും  ദുരിതമായിരിക്കുകയാണ്. കൂടാതെ ഇതില്‍ നിന്നുള്ള മലിനജലം പ്രദേശത്ത് പരന്നിരിക്കുകയാണ്. പരാതിയെ തുടര്‍ന്ന് കല്‍പകഞ്ചേരി പോലിസില്‍ സ്ഥലത്തെത്തി.

RELATED STORIES

Share it
Top