ജനവാസ കേന്ദ്രത്തിലെ പൊട്ടക്കിണറ്റില്‍ പെണ്‍പുലി ചത്ത നിലയില്‍

കുമളി: ജനവാസ കേന്ദ്രത്തിലെ പൊട്ടക്കിണറ്റില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. കുമളിക്കു സമീപം ആനവിലാസം വില്ലേജ് ഓഫിസിനു സമീപം സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിനുള്ളിലെ കിണറ്റിലാണ് പെണ്‍പുലിയുടെ ജഡം കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ ഏലത്തോട്ടത്തില്‍ പണിക്കെത്തിയ തൊഴിലാളികളാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ കുമളിയില്‍ നിന്ന് വനപാലകരെത്തി പുലിയുടെ ജഡം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി തേക്കടിയില്‍ എത്തിച്ചു.
പെരിയാര്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിനു സമീപത്തുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇന്നു പുറത്തെടുക്കും. ദേശീയ കടുവാ സംരക്ഷണ അതോരിറ്റി അധികൃതരുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. രണ്ടു ദിവസം മുമ്പ് രാത്രിയില്‍ പുലിയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് നായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ മാസം കുമളിക്കു സമീപം ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു.

RELATED STORIES

Share it
Top