ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള അലൈന്‍മെന്റ് മാറ്റണം

തേഞ്ഞിപ്പലം: ദേശീയപാത 66 ബിഒടി അടിസ്ഥാനത്തില്‍ ചുങ്കപ്പാതയാക്കി നവീകരിക്കുന്നതിനായി അലൈന്‍മെന്റില്‍ ജനവാസകേന്ദ്രങ്ങളിലൂടെയുള്ളവ മാറ്റണമെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ആവശ്യപ്പെട്ടു.നിലവിലുള്ള റോഡ് പൂര്‍ണമായും ഉപയോഗപ്പെടുത്താതെയാണ് ഫീഡ്ബാക്ക് ഇന്‍ഫ്ര എന്ന സ്ഥാപനം നേരത്തെ അലൈന്‍മെന്റ് നിര്‍ണയിച്ചത്.
ഇതനുസരിച്ച് ചിലയിടങ്ങളില്‍ അമ്പതിലേറെ വീടുകള്‍ ഒന്നിച്ചു പൊളിച്ചു മാറ്റേണ്ട സ്ഥിതിയാണുള്ളത്. രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി കീഴാറ്റൂരിലെ അലൈന്‍മെന്റ് നിര്‍ത്തിവെപ്പിച്ച രീതിയില്‍ ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന അലൈന്‍മെന്റ് മാറ്റി സ്ഥാപിക്കുവാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉയര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top