ജനവാസമേഖലയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടി

കഠിനംകുളം: നഗരത്തിലെ ഫഌറ്റുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യ ജനവാസമേഖലയില്‍ ഒഴുക്കാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാരുടെ നേതൃത്വത്തില്‍ പിടികൂടി.
ഇന്ന് പുലര്‍ച്ചെ നാലോടെ കുളത്തൂര്‍ ഇന്‍ഫോസിസിന് പിറകിലെ ഒഴിഞ്ഞ പുരയിടത്തില്‍ ഒഴുക്കിക്കളയാനാണ് മാലിന്യം കൊണ്ടുവന്നത് റോഡിന് സമീപം ടാങ്കര്‍ ലോറി ഒതുക്കിയിട്ട് മാലിന്യം ഒഴുക്കിക്കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറിയുടെ പിന്‍ഭാഗത്തെ ടയര്‍ റോഡുവക്കിലെ ചതുപ്പില്‍ പുതഞ്ഞു. ഡ്രൈവറും കരാറുകാരനും ചേര്‍ന്ന് ലോറി ചതുപ്പില്‍ നിന്ന് കയറ്റാന്‍ ശമിച്ചെകിലും വിഫലമായതോടെ ക്രയിന്‍ എത്തിച്ച് ലോറി റോഡിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിച്ചു. ഇതിനിടെ ശബ്ദം കേട്ടുണര്‍ന്ന നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ശിവദത്തിന്റെയും കിഴക്കുംകര റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെയും നേതൃത്വത്തില്‍ സംഘടിച്ചെത്തിയതോടെ ഡ്രൈവറും കരാറുകാരനും ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് രാവിലെ എട്ടോടെ നഗരസഭാ കുളത്തൂര്‍ സോണല്‍ ഓഫീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, ജെഎച്ച്എ അനില്‍, അസിസ്റ്റന്റ് സൈമണ്‍ എന്നിവര്‍ സ്ഥലത്തെത്തി ബന്ധപ്പെട്ട ഫഌറ്റുകാര്‍ക്കെതിരെ നോട്ടിസ് നല്‍കി.

RELATED STORIES

Share it
Top