ജനവാസകേന്ദ്രത്തില്‍ സ്വകാര്യവ്യക്തി കക്കൂസ് മാലിന്യം തള്ളി

നെടുമ്പാശ്ശേരി: പുത്തന്‍തോട് ഇറിഗേഷന്‍ പമ്പ് ഹൗസിന് സമീപത്തെ ജനവാസകേന്ദ്രത്തി ല്‍ സ്വകാര്യവ്യക്തി തള്ളിയ കക്കൂസ് മാലിന്യം വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിഷേധത്തത്തെുടര്‍ന്ന് ആരോഗ്യവകുപ്പും പോലിസും ഇടപെട്ട് മാറ്റിച്ചു.
അത്താണിയിലെ ഹോട്ടലിലിലെ കക്കൂസ് മാലിന്യം കുഴമ്പു രൂപത്തിലാക്കി പമ്പ് ഹൗസിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തള്ളിയതാണ് പ്രതിഷേധത്തത്തെുടര്‍ന്ന് നീക്കം ചെയ്തത്.
നിരവധി വീടുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് രാത്രിയിലാണ് ആരോരുമറിയാതെ പറമ്പില്‍ നീളത്തില്‍ കുഴിയുണ്ടാക്കി മാലിന്യം തള്ളിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പ്രദേശമാകെ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു. രണ്ട് പ്രധാന വഴികള്‍ സംഗമിക്കുന്നതും അനേകം ജലസ്രോതസുകളുമുള്ള പ്രദേശമാണിവിടം.
ഏറെ നാളായി സാംക്രമിക രോഗങ്ങളും കൊതുക് ശല്യവും മൂലം നാട്ടുകാര്‍ ദുരിതത്തിലാണ്. നാറ്റം സഹിക്കാതെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പറമ്പില്‍ അലക്ഷ്യമായി തള്ളിയ മാലിന്യം തളം കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചതോടെ മരച്ചീനി ഇല ഉപയോഗിച്ച് മൂടിയെങ്കിലും നാറ്റം നിന്നില്ല. തുടര്‍ന്ന് പറമ്പില്‍ കുഴിച്ച് മൂടാനുള്ള നീക്കവും ആരംഭിച്ചു.
അത് നാട്ടുകാര്‍ തടഞ്ഞു. അതിനിടെ ശക്തമായ മഴ പെയ്തതോടെ മാലിന്യം കുഴി കവിഞ്ഞൊഴുകി. അതോടെ മണവും രൂക്ഷമായി. വീട്ടമ്മമാരും പ്രതിഷേധവുമായി രംഗത്ത് വന്നു. നാട്ടുകാര്‍ അറിയിച്ച പ്രകാരം വാര്‍ഡ് മെംബര്‍ ബീനാ പൗലോസ് സ്ഥലത്തത്തെി മാലിന്യം പൂര്‍ണമായും നീക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.
അതോടെയാണ് വാര്‍ഡ് മെംബര്‍ അറിയിച്ചപ്രകാരം സ്ഥലത്തത്തെിയ ചെങ്ങമനാട് എസ്‌ഐ എ കെ സുധീറും ആരോഗ്യവകുപ്പധികൃതരും നടപടി എടുക്കുമെന്ന് വന്നതോടെയാണ് മാലിന്യം തൊഴിലാളികളെ ഉപയോഗിച്ച് കോരി മറ്റെവിടേക്കോ കൊണ്ട് പോയത്.
വേനല്‍ക്കാലത്ത് കുറഞ്ഞ അളവില്‍ മാലിന്യം പറമ്പില്‍ നിക്ഷേപിച്ചിരുന്നുവെങ്കിലും നാട്ടുകാര്‍ മണം സഹിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ടാങ്കര്‍ ലോറിയില്‍ മൊത്തമായി കൊണ്ട് വന്ന് തള്ളിയതാണ് രൂക്ഷഗന്ധമുണ്ടാക്കിയതത്രെ.

RELATED STORIES

Share it
Top