ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടം; നിവൃത്തിയില്ലാതെ നാട്ടുകാര്‍

പീരുമേട്: ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും കാട്ടാനക്കൂട്ടമെത്തുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു. ദേശീയപാതയ്ക്ക് സമീപത്തുള്ള കൃഷിയിടങ്ങളിലാണ് ആനയെത്തിയത്. ഗ്രീന്‍ലാന്‍ഡ് സാമുവേലിന്റെ തോട്ടത്തിലെ അഞ്ഞൂറോളം ഏലച്ചെടികളും മറ്റു ദേഹണ്ഡങ്ങളും കയ്യാലകളും നശിപ്പിച്ചു.
മരങ്ങള്‍ നശിപ്പിച്ചതിനൊപ്പം പ്ലാവുകളിലെ ചക്കകള്‍ മുഴുവനും പിഴുതു കളഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ്് സമീപത്തുള്ള തോട്ടങ്ങളിലും ആന നാശനഷ്ടം വരുത്തിയിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ ദ്രുതകര്‍ം സേന സ്ഥലത്തെത്തി. വനം വകുപ്പിന്റെ യൂക്കാലി തോട്ടത്തിനു സമീപത്തുള്ള പ്രദേശമാണിത്. സമീപ പ്രദേശമായ മത്തായികൊക്കയിലും തോട്ടാപ്പുര, കല്ലാര്‍ പുതുവല്‍, അഴുതയാര്‍ തീരം എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ആനക്കൂട്ടം എത്തിയിരുന്നു.

RELATED STORIES

Share it
Top