ജനറേറ്റര്‍ റൂമിലെ ബാറ്ററി മോഷണം; യുവാവ് അറസ്റ്റില്‍

ചക്കരക്കല്‍: മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ റൂമിന്റെ പൂട്ട് തകര്‍ത്ത് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ യുവാവ് അറസ്റ്റില്‍. ചെമ്പിലോട് കോയ്യോട്ടെ കൂര്‍പ്പന്റെ വളപ്പില്‍ ബി പി ജിതേഷി (24)നെയാണ് ചക്കരക്കല്‍ എസ്‌ഐ ബിജു പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ഹസന്‍മുക്കിലെ ഇന്‍ഡസ് മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ റൂമില്‍ ബാറ്ററി മോഷ്ടിക്കവെ ടെക്‌നീഷ്യന്‍ ജിതേഷിനെയും കൂട്ടാളി നാലുതെങ്ങില്‍ പ്രജീഷിനെയും പിടികൂടിയിരുന്നു. എന്നാല്‍ ജിതേഷ് ഓടിരക്ഷപ്പെട്ടു.
ഇരിട്ടി പേരട്ടയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസം പോലിസ് നടത്തിയ റെയ്ഡിനിടെയും രക്ഷപ്പെട്ടു.
ചക്കരക്കല്ലിലേക്ക് നീങ്ങിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ചക്കരക്കല്ലില്‍ വച്ചാണ് പിടികൂടിയത്. മൊബൈല്‍ ടവറിന്റെ ജനറേറ്റര്‍ റൂമില്‍നിന്ന് ബാറ്ററി മോഷ്ടിച്ച സമാനമായ പരാതികള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top