ജനറല്‍ ആശുപത്രി പരിസരം ഇനി മുതല്‍ സിസിടിവി നിരീക്ഷണത്തില്‍

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയും പരിസരവും ഇനി സിസിടിവി നിരീക്ഷണത്തില്‍. ഇന്നലെ  ൈവകിട്ടാണ് ജനറല്‍ ആശു പത്രിയില്‍ സിസിടിവി സ്ഥാപിച്ചത്.
ആശുപത്രിയില്‍ രോഗികളേയും കൂട്ടിരിക്കുന്നവരേയും കബളിപ്പിച്ച് പണം തട്ടുന്നതായുള്ള പരാതികള്‍ വ്യാപകമായതോടെ ഇവിടെ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ആറ് കാമറകളാണ് ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചത്.
നഴ്‌സിങ് സൂപ്രണ്ടിന്റെ ഓഫിസാണ് സിസിടിവിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക. നേരത്തെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും സിസിടിവി സ്ഥാപിച്ചിരുന്നു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗികളെ കബളിപ്പിച്ച് പണം തട്ടിയതായുള്ള ഒട്ടേറെ പരാതികളാണ് അടുത്തകാലത്തായി ഉയര്‍ന്നത്. ഒരാഴ്ച മുമ്പ് ഭാര്യയോടൊപ്പം ആശുപത്രിയില്‍ എത്തിയ യുവാവിനെ കബളിപ്പിച്ച് ഒരാള്‍ പണം തട്ടിയിരുന്നു.

RELATED STORIES

Share it
Top