ജനറല്‍ ആശുപത്രിയില്‍ കാഷ്വാലിറ്റി വിപുലീകരിക്കുന്നു

കാസര്‍കോട്: രോഗികളുടെ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി വിപുലീകരണ പ്രവൃത്തി ആരംഭിച്ചു. നഗരസഭയുടെ കീഴില്‍ 20 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടക്കുന്നത്.
1000 സ്‌ക്വയര്‍ഫിറ്റുള്ള പുതിയ കാഷ്വാലിറ്റി ഇപ്പോഴുള്ള കാഷ്വാലിറ്റിയുമായി കുട്ടിയോജിപ്പിക്കും. ശൗചാലയം ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയാണ് കാഷ്വാലിറ്റി പ്രവര്‍ത്തിക്കുക. നിലവില്‍ ഒരു ഡോക്ടര്‍ക്ക് രോഗികളെ പരിശോധിക്കാനും അത്യാഹിതങ്ങളില്‍ പെടുന്നവരേ പരിശോധിക്കാനും മറ്റൊരു മുറിയില്‍ രോഗികള്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കാനും കുത്തിവെപ്പ് നല്‍കാനും സൗകര്യമാണുള്ളത്.

RELATED STORIES

Share it
Top