ജനപ്രതിനിധിയെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണം: കേരളാ കോണ്‍ഗ്രസ് (എം)

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം വൈസ് പ്രസിഡന്റും ഇളംദേശം ബ്ലോക്ക് പഞ്ചായത്തു മെമ്പറുമായ  രാജീവ് ഭാസ്‌കരനെയും കുടുംബാംഗങ്ങളേയും വീട്ടില്‍ കയറി മര്‍ദ്ദിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പൊതുപ്രവര്‍ത്തന രംഗത്ത് മാന്യമായി നിലകൊള്ളുന്നവര്‍ക്കു നേരെയുള്ള കടന്നുകയറ്റം തടയാനും കഴിയണം.
അക്രമം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് അപലപനീയമാണ്. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. പ്രഫ. കെ ഐ ആന്റണി, പ്രഫ. എം ജെ ജേക്കബ്ബ്, അഡ്വ.ജോസഫ് ജോണ്‍, റെജി കുന്നംങ്കോട്ട്, പ്രഫ. ഷീല സ്റ്റീഫന്‍, എം മോനിച്ചന്‍, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, ജിമ്മി മറ്റത്തിപ്പാറ, കെ എ പരീത്, സണ്ണി കളപ്പുര, ബ്ലെയിസ് ജി. വാഴയില്‍, ഫിലിപ്പ് ചേരിയില്‍, മനോഹര്‍ നടുവിലേടത്ത്, മാത്യു ജോണ്‍, എം ടി ജോണി, ലത്തീഫ് ഇല്ലിയ്ക്കല്‍, ബൈജു വറവുങ്കല്‍, ടോമി കാവാലം, എ.എസ് ജയന്‍ സംസാരിച്ചു. സംഭവത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) വണ്ണപ്പുറം മണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡന്റ് സണ്ണി കളപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എം ടി ജോണി മുണ്ടയ്ക്കാമറ്റത്തില്‍, ലത്തീഫ് ഇല്ലിക്കല്‍, തോമസ് തെങ്ങുംതോട്ടം, സണ്ണിച്ചന്‍ മുതുപ്ലാക്കല്‍, ബസി ഉറപ്പാട്ട്, ജോണ്‍ മറ്റം, ഷൈനി റെജി, ലൈല രമേഷ്, സുശീല കൃഷ്ണന്‍കുട്ടി സംസാരിച്ചു.

RELATED STORIES

Share it
Top