ജനപ്രതിനിധികളെ അവഹേൡില്ല; മാറിനില്‍ക്കാന്‍ പറഞ്ഞിട്ടേയുള്ളൂ: ഡിവൈഎസ്പി

പൊന്നാനി: ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വേ നടക്കുന്നതിനിടെ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനസ്, അംഗങ്ങളായ കെ വല്‍സലകുമാര്‍, കെ മോഹനന്‍, സി എം അബു ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തിരൂര്‍ ഡിവൈഎസ്പി ബിജുഭാസ്‌കറിന്റെ അവഹേളനം. പാലപ്പെട്ടി എഎല്‍പി സ്‌കൂള്‍ പരിസരം, പുതിയിരുത്തി എന്നിവിടങ്ങളിലെ അലൈ ന്‍മെന്റില്‍ അശാസ്ത്രീയതയുണ്ടെന്ന് ആരോപിച്ചും ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നെന്നുവെന്നും ആരോപിച്ച് കലക്ടറുടെ സാന്നിധ്യത്തില്‍ സര്‍വേ നടത്തണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് സംഭവസ്ഥലത്തെത്തിയ ഡിവൈഎസ്പി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സംഘത്തെ അഴഹേളിച്ചത്. ‘
തെമ്മാടിക്കൂട്ടം മാറിനില്‍ക്കെടാ’ എന്ന് വിളിച്ചതായാണ് ജനപ്രതിനിധികളുടെ ആരോപണം. ജനപ്രതിനിധികളാണെന്ന് അറിയിച്ചിട്ടും അവഹേളനം തുടര്‍ന്നതായും ആരോപണമുണ്ട്. മാന്യമായി സംസാരിക്കണമെന്ന് പഞ്ചായത്തംഗം കെ വത്സലകുമാര്‍ ആവശ്യപ്പെട്ടപ്പോ ള്‍ ‘നിങ്ങള്‍ ഇവിടെ വന്നല്ലെടാ സംസാരിക്കേണ്ടത് മന്ത്രിയോട് പോയി പറയടാ എന്ന് കൈചൂണ്ടിയാണ് ഡിവൈഎസ്പി മറുപടി നല്‍കിയത്. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സര്‍വേ നടക്കുന്നിടത്ത് ബഹളമുണ്ടാക്കുകയല്ല വേണ്ടത് ഇത്തരം കാര്യങ്ങള്‍ പറയേണ്ട വേദികളില്‍ പറയണമെന്ന് മാത്രമാണ് പറഞ്ഞതെന്ന് ബിജുഭാസ്‌കര്‍ ‘തേജസിനോട്’ പറഞ്ഞു. സംഭവത്തില്‍ കോ ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലപ്പെട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. എ കെ ഖാലിദ്, മനോഹരന്‍ പാലപ്പെട്ടി, മുസ്തഫ വടമുക്ക്, ഹൈബല്‍ പാലപ്പെട്ടി, നാസര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top