ജനപങ്കാളിത്തത്തോടെ കോട്ടക്കുളം നവീകരണത്തിന് ഒരുങ്ങുന്നുവടകര: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കോട്ടക്കുളം നവീകരണത്തിന് വിവിധ സന്നദ്ധ സംഘടനകള്‍ സഹായഭ്യര്‍ഥനയുമായി രംഗത്ത് വന്നുകൊണ്ടിരിക്കയാണ്. നാളെ കോട്ടപ്പറമ്പില്‍ ജനകീയ സംരക്ഷണ വലയം തീര്‍ക്കാനും വിപുലമായ ബഹുജന കണ്‍വെന്‍ഷന്‍ നടത്താനും തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി ബാലന്‍, കെ രഘുനാഥ്, പുറന്തോടത്ത് സുകുമാരന്‍, പ്രഫ. കെകെ മഹമൂദ്, സിഎച്ച് നാണു, കെവി ശശിധരന്‍, കടത്തനാട്ട് ബാലകൃഷ്ണന്‍, സി കുമാരന്‍, വി ഗോപാലന്‍, സി രാമകൃഷ്ണന്‍, ടിവി ബാലകൃഷ്ണന്‍, എടയത്ത് ശ്രീധരന്‍, ഷൗക്കത്ത് എരോത്ത്, ടി ബാലക്കുറുപ്പ്, കെവി വത്സലന്‍, മണലില്‍ മോഹനന്‍ സംസരിച്ചു. കോട്ടക്കുളം നവീകരിച്ച് നഗരത്തിലേക്കാവശ്യമായ ജലസ്രോതസായി നിലനിര്‍ത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നഗരസഭ അതിര്‍ത്തിക്കുള്ളില്‍ ആവശ്യമായ പ്രചരണ പ്രവര്‍ത്തനം നടത്താനും ഈ മാസം 14ന് കാലത്ത് കുളം നവീകരണ പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനിച്ചു. എട്ടിന് വൈകിട്ട് യുവജന സംഘടന ഭാരവാഹികളുടെ പ്രത്യേക യോഗം ചേരുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

RELATED STORIES

Share it
Top