ജനനേന്ദ്രിയം മുറിച്ച സംഭവം : സ്വാമിയെ ന്യായീകരിച്ച് പെണ്‍കുട്ടിയുടെ മാതാവ്



തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരേ അമ്മയും സഹോദരനും പരാതിയുമായി രംഗത്ത്. പെണ്‍കുട്ടിയെ പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ ശ്രമിച്ചെന്നും ഈ വിരോധമാണ് ആക്രമണത്തിനു കാരണമായതെന്നും മാതാവ് സംസ്ഥാന പോലിസ് മേധാവിക്കും വനിതാ കമ്മീഷനും നല്‍കിയ പരാതിയില്‍ പറയുന്നു. സ്വാമി മകളെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടില്ല. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ സ്വാമി തങ്ങളുടെ വീട്ടിലാണ് താമസിക്കുന്നത്. പെണ്‍കുട്ടി ഒരു യുവാവുമായി പ്രണയത്തിലായെന്നും വിവരം സ്വാമിയെ അറിയിക്കുകയും അദ്ദേഹം അതിനെ എതിര്‍ത്തതുമാണ് മകളുടെ വിരോധത്തിനിടയാക്കിയത്. സംഭവ ദിവസം രാവിലെ വീട്ടില്‍ നിന്നു പോയ മകള്‍ വൈകീട്ട് 6.30ഓടെയാണ് തിരിച്ചെത്തിയത്. അന്ന് പകല്‍ കാമുകനൊപ്പമാണ് മകള്‍ കഴിഞ്ഞത്. രാത്രി സ്വാമി വീട്ടിലെ ഹാളിലാണ് ഉറങ്ങാന്‍ കിടന്നത്. രാത്രി ശബ്ദം കേട്ടെത്തിയപ്പോള്‍ ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ സ്വാമി കിടക്കുന്നതും മകള്‍ ഇറങ്ങിയോടുന്നതുമാണു കണ്ടത്. മകള്‍ക്ക് നേരത്തേ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സ്വാമിയെ ആക്രമിച്ച സംഭവം കാമുകന്റെ ഒത്താശയോടെയാണോയെന്ന് സംശയമുണ്ട്. സ്വാമി മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും 40 ലക്ഷം രൂപ തട്ടിയെടുത്തെന്നും മൊഴി നല്‍കാന്‍ പോലിസ് നിര്‍ബന്ധിച്ചെന്നും തങ്ങളതിന് വഴങ്ങിയില്ലെന്നും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top