ജനനേന്ദ്രിയം മുറിച്ച സംഭവം : സിബിഐ അന്വേഷിക്കണമെന്ന ആവശ്യം തള്ളിതിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹരജി തിരുവനന്തപുരം പോക്‌സോ കോടതി തള്ളി. ഇപ്പോഴുള്ള കേസന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസന്വേഷണം അട്ടിമറിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പരാതിക്കാരിയായ യുവതി കോടതിയെ സമീപിച്ചത്. യുവതിയുടെ ഹരജിയിലെ ആവശ്യം കോടതിയുടെ അധികാരപരിധിയില്‍ അല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. രാവിലെ കേസ് പരിഗണിച്ച കോടതി നിയമസാധുത പരിശോധിക്കാതെ ഹരജി നല്‍കിയ യുവതിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹരജി കോടതി തള്ളിയത്.

RELATED STORIES

Share it
Top