ജനദ്രോഹ നടപടിയെന്ന് സണ്ണി ജോസഫ് എംഎല്‍എ

ഇരിട്ടി: ഇരിട്ടി താലൂക്കില്‍ അനുവദിച്ച എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് ആസ്ഥാനമായ ഇരിട്ടിയില്‍ അനുവദിക്കാതെ മറ്റൊരു സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങിയത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായുള്ള ജനദ്രോഹനടപടിയാണെന്നും ഇതിനു സിപിഎം നേതൃത്വം മറുപടി പറയണമെന്നും സണ്ണിജോസഫ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ പ്രദേശിക നേതൃത്വം ആരെയോ ഭയപ്പെടുന്നത് മൂലമാണ് ഇരിട്ടിയുടെ കാര്യത്തില്‍ ശക്തമായ ആവശ്യം ഉയര്‍ത്താത്തത്. പുതുതായി അനുവദിച്ച താലൂക്കുകളുടെ അസ്ഥാനത്താണ് അനുബന്ധ ഓഫിസുകള്‍ അനുവദിച്ചിരിക്കുന്നത്. കുത്തുപറമ്പില്‍ നിലവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഓഫിസുണ്ടായിരിക്കേ തൊട്ടടുത്ത പട്ടണമായ മട്ടന്നൂരില്‍ ഇതേ ഓഫിസ് അനുവദിക്കുന്നത് താലൂക്കിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഭൂരിപക്ഷ ജനങ്ങളുടെ സൗകര്യവും നോക്കാതെയാണ്്. ഓഫിസ് ഇരിട്ടിയില്‍ അനുവദിക്കാന്‍ നേരത്തേ തന്നെ എക്‌സൈസ് കമ്മീഷണറെ നേരില്‍ കണ്ടും കത്ത് മുഖേനയും ആവശ്യപ്പെട്ടിരുന്നു. ന്യായമായി ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ആര്‍ടി ഓഫിസും ഇരിട്ടിയില്‍ നിന്ന് മാറ്റാനാണ് തീരുമാനമെങ്കില്‍ ശക്തമായ ജനവികാരം ഉയര്‍ന്നുവരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top