ജനതാദള്‍ പ്രവര്‍ത്തകന് വെട്ടേറ്റു

ചിറ്റൂര്‍: ജോലി കഴിഞ്ഞ് വിട്ടിലേക്ക് മടങ്ങവേ ജനതാദള്‍ പ്രവര്‍ത്തകന് വെട്ടേറ്റു. വെള്ളിയാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജയ സുരേഷിന്റെ ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പന്നിപ്പെരുന്തല സ്വദേശിയായ സുരേഷിനാണ് വെട്ടേറ്റത്. മേനോന്‍ പാറയിലെ വിദേശമദ്യശാലയിലെ ജിവനക്കാരനായ ഇദ്ദേഹത്തെ അത്തിക്കോട് വെന്തപാളയത്തിനു സമീപത്തു വച്ചാണ് ബൈക്കിലെത്തിയ  സംഘം അക്രമിച്ചത്. തോളിനും കൈയ്ക്കും പരിക്കേറ്റ ഇയാള്‍ ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്. പുതുവല്‍സരാഘോഷവുമായി ബന്ധപ്പെട്ട പന്നിപെരുന്തലയി ല്‍ ആര്‍എസ്എസ്- ജനതാദള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ്   അക്രമത്തില്‍ കലാശിച്ചത്. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സുരേഷ് മൊഴി നല്‍കി.  അക്രമണത്തിനിരയായ സുരേഷിന്റെ മൊഴിയില്‍ പന്നിപ്പെരുന്തല സ്വദേശികളായ കണ്ടാലാറിയാവുന്ന 6 പേര്‍ക്കെതിരെ കൊഴിഞ്ഞാമ്പാറ പോലിസ്‌കേസെ ടുത്തു.

RELATED STORIES

Share it
Top