ജനതാദള്‍ പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടി

ചിറ്റൂര്‍: ജനതാദള്‍ പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു. വണ്ടിത്താവളം അത്തിമണി, പാക്കം സ്വദേശി പഴണിമലയുടെ മകന്‍ പ്രദീപിനാണ് വെട്ടേറ്റത്.സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗം അത്തിമണി അനില്‍, ശ്രീജിത്ത് എന്നിവര്‍ക്കെതിരെ മീനാക്ഷിപുരം പോലിസ് കേസെടുത്തു. ഞായറാഴ്ച്ച വൈകിട്ട് ആറരയോടെയാണ് സംഭവം.സാമ്പത്തിക ഇടപാടു സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണം. കൊലപാതക ശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

RELATED STORIES

Share it
Top