ജനതാദള്‍ (എസ്)- സിപിഎം സംഘര്‍ഷം; ഒന്‍പതുപേര്‍ക്കെതിരേ കേസ്

ചിറ്റൂര്‍: വണ്ടിത്താവളം നന്ദിയോട് എട്ടാം നമ്പറില്‍ കഴിഞ്ഞ ദിവസം കുടുംബസ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ ജനതാദള്‍ (എസ്)-സിപിഎം സംഘര്‍ഷത്തില്‍ ഒന്‍പതുപേര്‍ക്കെതിരെ മീനാക്ഷിപുരം പോലിസ് കേസെടുത്തു.
ജനതാദള്‍ എസ് പ്രവര്‍ത്തകനായ സുലൈമാനെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തനായ മോഹന്‍ദാസ് (38) ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ കേസെടുത്തു.
സിപിഎം പ്രവര്‍ത്തകനായ കലാധരന്റെ ഭാര്യ വസന്തിയെ മര്‍ദ്ദിച്ച സംഭവത്തില്‍  ജനതാദള്‍ (എസ്) പ്രവര്‍ത്തകരായ വിനു, സുലൈമാന്‍, വിജയന്‍ (കുട്ടി) എന്നിവര്‍ക്കെതിരെയും മീനാക്ഷിപുരം കേസെടുത്തു.
കഴിഞ്ഞ ദിവസം നന്ദിയോട് സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തോടനുബന്ധിച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
മര്‍ദനത്തില്‍ പരിക്കേറ്റ സുലൈമാന്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കലാധരന്റെ  ഭാര്യ വാസന്തിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top