ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

വടകര: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ  എന്ന ദേശീയ ക്യാംപയിന്റ ഭാഗമായി പോപുലര്‍ ഫ്രണ്ട്  ഏരിയ  കമ്മിറ്റി വടകരയില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. രാജ്യത്ത്  ഭീകരരൂപം പ്രാപിക്കുന്ന  ഫാഷിസ്റ്റ് ഭീകര തക്കെതിരായ  ശബ്ദം ഇല്ലായ്മ ചെയ്യാനാണ്  ഭരണകൂടം  ശ്രമിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഹമ്മദ് അശ്‌റഫ് മാസ്റ്റര്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ പോപുലര്‍ഫ്രണ്ട് നിരോധനം അതിന്റെ തെളിവാണ്. ഇത്തരം അടിച്ചമര്‍ത്തലുകളെ  ജനകീയ പ്രതിരോധത്തിലൂടെ   നേരിടുമെന്ന് അദ്ധേഹം പറഞ്ഞു.
പോപുലര്‍ഫ്രണ്ട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി എ ഹാരിസ് അധ്യക്ഷത വഹിച്ചു.  ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹംസ ഹാജി ,ശംസു മുഹമ്മദ് ( വെല്‍ഫയര്‍ പാര്‍ട്ടി ), കെഎസ് സി ഡബ്ല്യു എഫ്  സംസ്ഥാന സെക്രട്ടറി മുജീബ് പാലക്കല്‍, കെപി  മഷ്ഹൂദ്,   ഫന്‍സര്‍ സംസാരിച്ചു.

RELATED STORIES

Share it
Top