ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

താമരശ്ശേരി: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് നടത്തുന്ന കാംപയിന്റെ ഭാഗമായി ഈങ്ങാപ്പുഴ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജന ജാഗ്രത സദസ്സ് ടിപി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ നിരോധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കാന്‍ ഭരണ കൂടം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
എം ടി അബു ഹാജി അധ്യക്ഷത വഹിച്ചു. ഷംസു ഈങ്ങാപ്പുഴ, അസീസ് അടിവാരം, ഷുഹൈബ് ഈങ്ങാപ്പുഴ, സുബൈര്‍ മുസ്‌ലിയാര്‍, മുബശ്ശിര്‍ നൂറാം തോട് സംസാരിച്ചു. താമരശ്ശേരി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജന ജാഗ്ര സദസ്സ്് മുഹമ്മദ് ചെറുവാടി ഉദ്ഘാടനം ചെയ്തു. ഹമീദലി കോളിക്കല്‍ അധ്യക്ഷത വഹിച്ചു. അസീസ് വാവാട, മുഹമ്മദ് ഹൈതമി വാവാട്, നാസര്‍ ദാരിമി അണ്ടോണ, ഫാസില്‍ കാരാടി, മുഹമ്മദ് വാവാട്, നൗഷാദ് താമരശ്ശേരി, അനീസ് ഓടക്കുന്ന് സംസാരിച്ചു.
കൊടുവളളി :  രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി എളേറ്റില്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് സിവിഷന്‍ കൗണ്‍സില്‍ അംഗം അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ പി സി ഉസ്സയില്‍, വി കെ അബ്ദുറഹിമാര്‍ മാസ്റ്റര്‍, പി ടി അബ്ദുല്‍ മജീദ് മാസ്റ്റര്‍, കെ ടി അസീസ് മുസല്യാര്‍, എം കെ അബ്ദുസ്സമദ് , കെ പി അശ്‌റഫ് ,ഏരിയാ പ്രസിഡന്റ് കെ എം അബൂബക്കര്‍ , പി സി ജലീല്‍ മാസ്റ്റര്‍ സംസാരിച്ചു.

RELATED STORIES

Share it
Top