ജനജാഗ്രതാ സദസ്സ്് സംഘടിപ്പിച്ചു

മൊറയൂര്‍: ജാര്‍ഖണ്ഡിലെ പോപുലര്‍ ഫ്രണ്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൊറയൂരില്‍ പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. എം കമ്മദ് (മുസ്്‌ലിംലീഗ്), സി ടി അലവിക്കുട്ടി (ജനതാദള്‍ എസ്), ഷാക്കിര്‍ (വെല്‍ഫയര്‍ പാര്‍ട്ടി), ഹാറൂണ്‍ സക്കറിയ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), എ മുഹമ്മദ് റഫീഖ് (എസ്ഡിപിഐ) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ അസീസ് വിശയാവതരണം നടത്തി. പി കെ കുട്ടിഹസ്സന്‍, കെ സി അബ്ദുര്‍റഹ്മാന്‍, അഡ്വ. അബൂബക്കര്‍, ഇര്‍ഷാദ് മൊറയൂര്‍ സംസാരിച്ചു.
കരുവാരകുണ്ട്: ഏരിയാ കമ്മിറ്റി കരുവാരകുണ്ട് വ്യാപാര ഭവനില്‍ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. സജ്ജാദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ വഹബി അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ വാപ്പുട്ടി പ്രമേയം അവതരിപ്പിച്ചു. എന്‍ കെ ഹംസ ഹാജി തുവ്വൂര്‍ (വ്യാപാരി വ്യവസായി തുവ്വൂര്‍ പ്രസിഡന്റ്), മുഹമ്മദ് റിയാസ് കരുവാരകുണ്ട് (ആര്‍എസ്പി), ഇബ്രാഹിം മൗലവി (ഇമാംസ് കൗണ്‍സില്‍), എന്‍ കെ ഫൈസല്‍ കരുവാരക്കുണ്ട്, നഹാസ് കരുവാരകുണ്ട്, ഉസ്മാന്‍കുന്നപ്പള്ളി ഇരിക്കാട്ടിരി, മൊയ്തീന്‍ കുന്നുമ്മല്‍ പൊടുവണ്ണി, കെ കെ ബഷീര്‍ സംസാരിച്ചു.
മലപ്പുറം: മലപ്പുറത്ത് പ്രഫ. ഇബ്രാഹീം മുണ്ടക്കോട് വിഷയാവതരണം നടത്തി. സക്കീര്‍ ഇരുമ്പൂഴി(കെഎന്‍എം), കെ പി മുഹമ്മദ് സുല്ലമി(വെല്‍ഫയര്‍ പാര്‍ട്ടി), ഷൗക്കത്ത് പാണായി( എസ്ഡിപിഐ), ലുത്ഫി, ഏരിയാ സെക്രട്ടറി കെ ഫാത്തിഹ് സംസാരിച്ചു.

RELATED STORIES

Share it
Top