ജനജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിച്ചു

തലശ്ശേരി: ജാര്‍ഖണ്ഡിലെ അന്യായമായ നിരോധനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തലശ്ശേരി ഡിവിഷന്‍ കമ്മിറ്റി ജനജാഗ്രതാ സദസ്സ് നടത്തി. പാരീസ് റെസിഡന്‍സിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി എം നസീര്‍, ഡിവിഷന്‍ പ്രസിഡന്റ് സലീം, സെക്രട്ടറി റിയാസ് കായത്ത് സംബന്ധിച്ചു.
കൂത്തുപറമ്പ്: പോപുലര്‍ ഫ്രണ്ട് പുറക്കളം ഏരിയാ കമ്മിറ്റി ജനജാഗ്രതാ സദസ്സ് നടത്തി. കൂത്തുപറമ്പ് വ്യാപാര ഭവനില്‍ ഡിവിഷന്‍ പ്രസിഡന്റ് പി പി സഹീര്‍ അധ്യക്ഷത വഹിച്ചു. റഈസ് ഉളിയില്‍ വിഷയാവതരണം നടത്തി. ഏരിയാ സെക്രട്ടറി പി എം മുനീര്‍ സംസാരിച്ചു.
മാട്ടൂല്‍: പോപുലര്‍ ഫ്രണ്ട് മാട്ടൂല്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനജാഗ്രതാ സദസ്സ് ഇന്നു വൈകീട്ട് ഏഴിന് മാട്ടൂല്‍ സൗത്ത് സാഫ് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ സെക്രട്ടറി സി എം നസീര്‍ സംസാരിക്കും.

RELATED STORIES

Share it
Top