ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം-ചരിത്രം രചിച്ച് യൂണിറ്റി മാര്‍ച്ചുകള്‍

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ പ്രഖ്യാപന ദിനത്തോടനുബന്ധിച്ച്  ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം, ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി, സംഘടിപ്പിക്കുന്ന യൂണിറ്റി മാര്‍ച്ചുകളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പന്തളം, മൂവാറ്റുപുഴ, തിരൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിന് ഐകദാര്‍ഢ്യം
പ്രഖ്യാപിച്ച് ആയിരങ്ങളാണ് റോഡിനിരുവശവും അണിനിരന്നത്.

പന്തളത്ത്  ചിത്രാ ജങ്ഷനില്‍ നിന്നും യൂനിറ്റി മാര്‍ച്ച് ആരംഭിച്ചപ്പോള്‍ :

മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു.
നൂറുകണക്കിന് കേഡറ്റുകളും ആയിരക്കണക്കിനു ജനങ്ങളും അണിനിരന്ന മാര്‍ച്ച്  നഗരം ചുറ്റി പൊതുസമ്മേളനവേദിയായ ഹോമിയോ ആശുപത്രി ഗ്രൗണ്ടില്‍ മാര്‍ച്ച് സമാപിക്കും. ബാന്റുകളുടെ ചടുലതാളത്തില്‍ പട്ടാളച്ചിട്ടയൊപ്പിച്ച് വളണ്ടിയേഴ്‌സ് നടത്തിയ മാര്‍ച്ചിന് ഐകദാര്‍ഢ്യം
പ്രഖ്യാപിച്ച് ആയിരങ്ങളാണ് റോഡിനിരുവശവും അണിനിരന്നിട്ടുള്ളത്. പൊതുസമ്മേളനവേദിയില്‍ സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.കാസര്‍കോട് മാര്‍ച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി തെളിയിക്കുന്നതായി.
മാര്‍ച്ച് നാലരയോടെ പുലിക്കുന്നില്‍ ആരംഭിച്ചു. അഞ്ചരയ്ക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ മിലന്‍ ഗ്രൗണ്ടിലാണ് സമ്മേളനം. മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിനിരന്നത്. മാര്‍ച്ച് കാണാന്‍ സ്ത്രീകളടക്കമുള്ള നിരവധി പേര്‍ നഗരത്തില്‍ എത്തിയിരുന്നു

തിരൂരില്‍
വൈകുന്നേരം  4:30ന്  തിരൂര്‍ റിംഗ് റോഡില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. 53 അംഗ ഒഫീഷ്യല്‍ ബാച്ചിനു തൊട്ടു പിന്നിലായി 15 അംഗ ബാന്‍ഡ് സംഘവും തുടര്‍ന്ന് 33 പേര്‍ ചേര്‍ന്ന 27ബാച്ചുകളുമാണ് യൂണിറ്റി  മാര്‍ച്ച് അണിനിരന്നത്. മാര്‍ച്ചിനു പിറകിലായി ആയിരങ്ങള്‍ ബഹുജന റാലിയില്‍ അണിനിരന്നു.

RELATED STORIES

Share it
Top