ജനങ്ങളെ ആക്രമിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു ജനങ്ങളെ ആക്രമിച്ചു കീഴടക്കി ഭൂമി പിടിച്ചെടുക്കുക എന്ന നയമാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
വികസനത്തിന്റെ പേര് പറഞ്ഞ് ഏകാധിപത്യ രീതിയില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. മതിയായ നഷ്ടപരിഹാരം കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക് നല്‍കി 30 മീറ്ററില്‍ നാലുവരിപ്പാത വികസിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോയാല്‍ പശ്ചിമ ബംഗാളിന്റെയും ത്രിപുരയുടെയും ഗതിയാവും കേരളത്തിലും സിപിഎമ്മിനുണ്ടാവുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top