ജനങ്ങളുടെ സൈ്വര ജീവിതത്തെ വെല്ലുവിളിക്കുന്നു: എസ്ഡിപിഐ

വടകര: വടകരയിലും പരിസര പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ബോംബ് രാഷ്ട്രീയം കൊണ്ട് പൊതുജനങ്ങളുടെ സൈ്വര ജീവിതത്തെ വെല്ലുവിളിക്കുകയാണ് ബന്ധപ്പെട്ട പാര്‍ട്ടികള്‍ ചെയ്യുന്നതെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മറ്റി പ്രസ്താവിച്ചു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ഇരു പാര്‍ട്ടികളും അവരുടെ ഉത്തരവാദിത്വം മറക്കുകയാണ്.
ആയുധങ്ങള്‍ കൊണ്ട് വിജയം നേടാന്‍ മല്‍സരിക്കുന്നവര്‍ വടകരയുടെ ഉദാത്തമായ പാരമ്പര്യത്തെയാണ് വികൃതമാക്കുന്നത്. അക്രമ സംഭവങ്ങളില്‍ പോലിസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് സാലിം അഴിയൂര്‍ അധ്യക്ഷത വഹിച്ചു. സവാദ് വടകര, അസീസ് ഹാജി വെള്ളോളി, ഷംസീര്‍ ചോമ്പാല, കെവിപി ഷാജഹാന്‍, നിസാം പുത്തൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top