ജനങ്ങളുടെ പിന്തുണ കിട്ടുന്നവര്‍ക്കേ പിടിച്ചുനില്‍ക്കാനാവൂ: ഉമ്മന്‍ചാണ്ടി

വൈക്കം: ജനങ്ങളുടെ വിശ്വാസവും പിന്തുണയും കിട്ടുന്നവര്‍ക്കേ പൊതുപ്രവര്‍ത്തന രംഗത്ത് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കര്‍ഷക കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടി കെ സേവ്യര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് ഷൈന്‍ പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശീതകാല പച്ചക്കറി തൈകളുടെ വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഐ ജയകുമാര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് തോമസ്‌കുട്ടി മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി കര്‍ഷകമിത്ര പുരസ്‌കാരം വിതരണം ചെയ്തു. സാജന്‍ വെണ്‍പറമ്പില്‍, എന്‍ എം താഹ, അഡ്വ. വി വി സത്യന്‍, ജയ്‌ജോണ്‍ പേരയില്‍, അബ്ദുലാം സലാം റാവുത്തര്‍, കെ കെ രാജു  സംസാരിച്ചു.

RELATED STORIES

Share it
Top