ജനകീയ ഹര്‍ത്താല്‍: ആസൂത്രകരില്‍ രണ്ടുപേര്‍ക്കു ജാമ്യം

മഞ്ചേരി: സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രധാന സൂത്രധാരകരില്‍ രണ്ടു പേര്‍ക്കു മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊല്ലം പുനലൂര്‍ ഉറുകുന്ന് അമൃതാലയത്തില്‍ ബൈജുവിന്റെ മകന്‍ അമര്‍നാഥ് ബൈജു (19), നെയ്യാറ്റിന്‍കര പഴുതാക്കല്‍ ഇലങ്ങം റോഡ് രാജശേഖരന്‍ നായരുടെ മകന്‍ ഗോകുല്‍ ശേഖര്‍ (21) എന്നിവര്‍ക്കാണു ജഡ്ജി കെ പി സുധീര്‍ ജാമ്യം അനുവദിച്ചത്. പ്രധാന പ്രതികളിലൊരാളായ കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ മോഹന്‍ദാസിന്റെ മകന്‍ സിറിലി (20)ന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. മറ്റു പ്രതികളും തിരുവനന്തപുരം സ്വദേശികളുമായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അശോകന്റെ മകന്‍ അഖില്‍ (23), വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലിവിള മാമ്പ്രത്തല മേലേപ്പുരയ്ക്കല്‍ സഹദേവന്റെ മകന്‍ സുധീഷ് (22) എന്നിവര്‍ ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. മഞ്ചേരി പോലിസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കേസിലാണ് ജാമ്യം. മറ്റു കേസുകളുള്ളതിനാല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങാനാനാവില്ല.

RELATED STORIES

Share it
Top