ജനകീയ ഹര്‍ത്താല്‍: അഞ്ചുപേര്‍ക്ക് ജാമ്യം

കൊച്ചി: വാട്‌സ് ആപ്പ് പ്രചാരണത്തിലൂടെ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതികളായ അഞ്ചു പേര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കി. മഞ്ചേരി പോലിസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസിലെ പ്രതികളായ ആനക്കയം ചക്കാലക്കുന്ന് വീട്ടില്‍ അഹമ്മദ് ഷക്കീര്‍, തോറാപ്പവീട്ടില്‍ ഹിഷാം, പാറക്കല്‍വീട്ടില്‍ റാഷിദ് ലാല്‍, മുഹമ്മദ് റഫീഖ്, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കാണ് സിംഗിള്‍ ബെഞ്ച് ജാമ്യം നല്‍കിയത്.
ഇന്നലെ ജാമ്യ ഹരജികള്‍ പരിഗണിച്ച കോടതി അന്വേഷണം പൂര്‍ത്തിയായെങ്കില്‍ മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കൂ എന്നു വ്യക്തമാക്കി. എന്നാല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസുകളില്‍ കീഴ്‌ക്കോടതികള്‍ നിരവധി പേര്‍ക്ക് ജാമ്യം നല്‍കിയതായി ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ അക്രമസംഭവങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

RELATED STORIES

Share it
Top