ജനകീയ ഹര്‍ത്താലിന് പിന്നില്‍ തീവ്രവാദികള്‍; വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമം: എംഎം ഹസ്സന്‍തൃശൂര്‍: ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് നടന്ന ഹര്‍ത്താലിന് പിന്നില്‍ ഭൂരിപക്ഷ-ന്യുനപക്ഷ തീവ്രവാദികളാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചത്. അക്രമം മുന്‍കൂട്ടി കണ്ട് തടയുന്നതില്‍ കേരളത്തിലെ പോലീസ് പരാജയപ്പെട്ടു.ഹര്‍ത്താലിന്റെ ഉറവിടം കണ്ടത്തെി ശക്തമായ നടപടിയെുക്കാന്‍ പോലീസ് തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണമല്ല നടക്കുന്നത്. എറണാകുളം എസ്പി സിപിഎമ്മിന് വിടുപണി ചെയ്യുകയാണ്. അതുകൊണ്ട് കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ പ്രശംസിച്ച കെവി തോമസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലന്നും മറുപടി ലഭിച്ചാല്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും ഹസ്സന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top