ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം: എംഎല്‍എ

കളമശ്ശേരി: ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ നിന്നും പോലിസും സര്‍ക്കാരും പിന്‍മാറണമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍ എ ആവശ്യപ്പെട്ടു.
ഇടപ്പള്ളി മാന്നാത്ത്പാടം പ്രീത ഷാജിയും കുടുംബവും കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരേ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് സമരപന്തലില്‍ എത്തിയതാണ് വി കെ ഇബ്രാഹിംകുഞ്ഞ്.
ജനകീയ സമരത്തില്‍ പങ്കെടുത്തവരുടെ വീടുകളില്‍ എത്തി രാത്രികാലങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സമരം ചെയ്തവരെ അറസ്റ്റ് ചെയ്യുന്ന നടപടിയില്‍ നിന്നും പോലിസ് പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുതലമുറ ബാങ്കുകളിലും മറ്റും വായ്പ തുക കുടിശ്ശിക വരുത്തുന്നവരുടെ ഈടുവച്ച സ്ഥലങ്ങളും മറ്റും തട്ടിയെടുക്കുന്ന മാഫിയ സംഘത്തിനെതിരേ നിയമസഭയില്‍ പ്രശ്‌നം ഉന്നയിക്കുമെന്നും വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ പറഞ്ഞു.

RELATED STORIES

Share it
Top