ജഡ്ജി നിയമനം: മുസ്‌ലിംകളെ അവഗണിച്ചത് നീതികേട്

കൊച്ചി: ഹൈക്കോടതിയില്‍ അഞ്ചു പുതിയ ജഡ്ജിമാരെ നിയമിച്ചതില്‍ മുസ്‌ലിം സമുദായത്തെ പാടെ അവഗണിച്ച നടപടി സാമൂഹിക നീതിക്കെതിരാണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പ്രഗല്‍ഭരായ നൂറിലധികം അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഉണ്ടായിട്ടും അവരെ ആരെയും പരിഗണിക്കാതിരുന്ന നടപടി രാജ്യത്തെ മതേതരത്വത്തിനെതിരാണെന്നും പൂക്കുഞ്ഞു പറഞ്ഞു. ജുഡീഷ്യറിയില്‍ പോലും മുസ്‌ലിം സമുദായത്തെ അകറ്റിനിര്‍ത്താനാണ് ശ്രമിക്കുന്നത്. കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പട്ടികയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെക്കൂടി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top