ജഡ്ജിയുടെ വിരമിക്കല്‍ പ്രായപരിധി വെട്ടിച്ചുരുക്കിയതിനെതിരേ പോളണ്ടില്‍ വിവാദം

വാര്‍സോ: പോളണ്ടില്‍ സുപ്രിംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായപരിധി വെട്ടികുറച്ചതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. സുപ്രിംകോടതിയിലെ ജഡ്ജിമാര്‍ 65 വയസ്സായാല്‍  സ്ഥാനങ്ങളില്‍ നിന്നു പിരിയണമെന്നാണു പുതിയ നിയമം.
40 ശതമാനം ജഡ്ജിമാരാണു ഇതേ തുടര്‍ന്ന് പുറത്തു പോവേണ്ടിവരിക. സുപ്രിംകോടതിയിലെ 72 ജഡ്ജിമാരില്‍ 40 ശതമാനം 65 വയസ്സു പിന്നിട്ടവരാണ്. ഇതിനെതിരേയാണ് പ്രതിഷേധം. നിയമ പരിഷ്‌കരണത്തെ എതിര്‍ക്കുമെന്നു ചീഫ് ജസ്റ്റിസ് മാള്‍ഗോര്‍സ്ത ജെര്‍ഷോഫി വ്യക്തമാക്കി.
സുപ്രിംകോടതിയിലെ വിരമിക്കല്‍ പ്രായപരിധി വെട്ടിച്ചുരുക്കിയ പുതിയ നിയമം വിവാദമായതിനെ തുടര്‍ന്നു ചീഫ് ജസ്റ്റിസ് മാള്‍ഗോര്‍സ്ത ജെര്‍ഷോഫ് പ്രസിഡന്റ് ആന്‍ഡ്രേഴ്‌സ് ഡൂഡയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതായി അറിയിച്ചു. ചീഫ് ജസ്റ്റിസിനോട് പ്രസിഡന്റ് സ്വയംവിരമിക്കാന്‍ ആവശ്യപ്പെടുമെന്നാണു പുറത്തുവരുന്ന വിവരം. ചീഫ് ജസ്റ്റിസ് വിരമിക്കാന്‍ തയ്യാറായില്ലെങ്കില്‍ സുപ്രിംകോടതിയിലെ മറ്റു ജഡ്ജിമാരും ചീഫ് ജസ്റ്റിസിന് പിന്തുണ പ്രഖ്യാപിക്കുമെന്നും റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top