ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഭേദഗതി ബില്ല് നടപ്പു സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ഹൈക്കോടതി, സുപ്രിംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനായി പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ കേന്ദസര്‍ക്കാര്‍ ഭരണഘടന ഭേദഗതി ബില്ല് അവതരിപ്പിച്ചേക്കും.
സുപ്രിംകോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സില്‍ നിന്ന് 67 ആയും ഹൈക്കോടതിയിലേത് 62ല്‍ നിന്ന് 64 ആയും ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് അനൗദ്യോഗിക വിവരം. ഹൈക്കോടതികളിലും സുപ്രിംകോടതിയിലും ജഡ്ജിമാരുടെ എണ്ണം കുറവാണെന്ന കാരണം പരിഗണിച്ചാണ് വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതിന് തയ്യാറെടുക്കുന്നത്.

RELATED STORIES

Share it
Top