ജഡായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചിങ്ങം ഒന്നിന്

തിരുവനന്തപുരം: ജഡായു എര്‍ത്ത്‌സ് സെന്റര്‍ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ആഗസ്ത് 17ന് നടത്തുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പ്പവും പൂര്‍ണമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിര്‍മിതമായ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്‌ളൈയിങ് സര്‍വീസുമാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ടൂറിസം പദ്ധതിയുടെ ഭാഗമായി ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്‌ളൈയിങ് സൗകര്യമൊരുക്കുന്നത്. ലോക്കല്‍ ഫ്‌ളൈയിങിനുള്ള അനുമതികള്‍ ലഭിച്ചതായി ജഡായു എര്‍ത്ത്‌സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാവാത്തത് കണക്കിലെടുത്താണ് നേരത്തേ നിശ്ചയിച്ച തിയ്യതിയില്‍ നിന്ന് ഉദ്ഘാടനച്ചടങ്ങ് മാറ്റിയത്.
65 ഏക്കര്‍ വിസ്തൃതിയിലുള്ള ജഡായു എര്‍ത്ത്‌സ് സെ ന്റര്‍ സംസ്ഥാന ടൂറിസം രംഗത്തെ ആദ്യ ബിഒടി സംരംഭമാണ്. ഒരാള്‍ക്ക് 400 രൂപ വീതമാണ്  ഈടാക്കുക.

RELATED STORIES

Share it
Top