ജങ്ക് ഫുഡിനെതിരേ വിദ്യാര്‍ഥികളുടെ പ്രതിരോധ മതില്‍

എടക്കര: നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്ന ജങ്ക് ഫുഡുകള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രതിരോധ മതില്‍ തീര്‍ത്തു. മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാരാണ് ജങ്ക് ഫുഡിനെതിരെ വേറിട്ട ബോധവല്‍ക്കരണവുമായി രംഗത്ത് വന്നത്.
വ്യത്യസ്ത നിറങ്ങളിലും കവറുകളിലും കുപ്പികളിലുമായി പുറത്തിറങ്ങുന്ന ജങ്ക് ഫുഡുകളുടെ നിരന്തരമായ ഉപയോഗം കാന്‍സറടക്കമുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍  ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുള്ളതാണ്.  കൃത്രിമ രുചി ഉണ്ടാകുന്നതിനും കേടുവരാതിരിക്കുന്നതിനും വേണ്ടി അമിതമായ തോതി ല്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതിനാല്‍ അത്തരത്തിലുള്ള ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗം ഗുരുതരമായ ആരോഗൃ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നു.  ഈ സാഹചര്യത്തിലാണ് ജങ്ക് ഫുഡുകള്‍ക്കെതിരെ വിദ്യാര്‍ഥി പ്രതിരോധം സൃഷ്ടിച്ചു കൊണ്ട് മൂത്തേടം നാഷണല്‍ സര്‍വീസ് വോളന്റിയര്‍മാര്‍ രംഗത്ത് വന്നിരിക്കുന്നത്.

RELATED STORIES

Share it
Top