ജഗദീഷ് ഷെട്ടാറുടെ തിരഞ്ഞെടുപ്പ് ഫലം ശരിവച്ചു

ബംഗളൂരു: കര്‍ണാടകയിലെ ഹൂബ്ലി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നു ജയിച്ച ബിജെപി നേതാവ് ജഗദീഷ് ഷെട്ടാറുടെ തിരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിവച്ചു. വോട്ടിങ് യന്ത്രത്തില്‍ ആകെ പോള്‍ ചെയ്തതിലും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നു ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞുവച്ചിരുന്നു.
ഹൂബ്ലി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ 25,354 വോട്ടിനാണ് ഷെട്ടാര്‍ വിജയിച്ചത്. തുടര്‍ന്ന് നടത്തിയ സൂക്ഷ്മപരിശോധനയിലാണ് അധികം വോട്ടുകള്‍ രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.
എന്നാല്‍ അധികമായി കിട്ടിയ ഈ 207 വോട്ടുകള്‍ ഒഴിവാക്കിയാലും ഷെട്ടാറിന് 20,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്ന് കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫലപ്രഖ്യാപനം.
മണ്ഡലത്തില്‍ അനധികൃതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പല പ്രവര്‍ത്തനങ്ങളും നടക്കുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു. വോട്ടര്‍പ്പട്ടികയില്‍ നിന്ന് നിരവധി പേരുകള്‍ ഒഴിവാക്കുന്നതായും ആരോപണമുണ്ടായിരുന്നു.

RELATED STORIES

Share it
Top