ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കായിക പരിശീലനം നല്‍കുന്നു

ന്യൂഡല്‍ഹി: ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കുകയും ബിജെപി ഭരണകൂടങ്ങള്‍ അതു പ്രോ ല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യൂത്ത് ക്ലബ്ബുകള്‍ രൂപീകരിച്ചു യുവാക്ക ള്‍ക്കു കായിക പരിശീലനം ന ല്‍കാന്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നീക്കം.
അടുത്ത ആറു മാസത്തിനുള്ളില്‍ 10,000 യുവ വോളന്റിയര്‍മാരെ തയ്യാറാക്കുന്നതിനുള്ള പദ്ധതിയാണു മഹ്മൂദ് മദനിയുടെ നേതൃത്വത്തില്‍ ജംഇയ്യത്ത് ആവിഷ്‌കരിച്ചിട്ടുള്ളത്. ദയൂബന്ദില്‍ ഗുജറാത്ത്, ഹരിയാന, യുപി സംസ്ഥാനങ്ങളി ല്‍ നിന്നുള്ള ഒരു ഗ്രൂപ്പിന് നല്‍കുന്ന പരിശീലനം ഉദ്ഘാടനം ചെയ്യവെ ജംഇയ്യത്ത് ജനറല്‍ സെക്രട്ടറി മഹ്മൂദ് മദനി, തുടര്‍ച്ചയായി നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭയവും നിരാശയും വളര്‍ത്തിയിട്ടുണ്ടെന്നും അവര്‍ക്ക് ആത്മവിശ്വാസം ന ല്‍കുന്നതിനു  കൂട്ടായ കായിക പരിശീലനത്തിലൂടെ സാധിക്കുമെന്നും പറഞ്ഞു.
ജംഇയ്യത്ത് സ്ഥാപകനായ ഹുസയ്ന്‍ അഹ്മദ് മദനി കായിക പരിശീലനം നേടിയിരുന്നുവെന്നു ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച ജംഇയ്യത്ത് പ്രസിഡന്റ് മുഹമ്മദ് ഉസ്മാന്‍ മന്‍സൂര്‍പുരി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top