ഛത്തീസ്ഗഢില്‍ വികലാംഗ യുവതിയെ ക്ഷേത്രത്തിനകത്ത് പീഡിപ്പിച്ചു;പൂജാരി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ വികലാംഗയായ യുവതിയെ ക്ഷേത്രത്തിനകത്തുവച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ക്ഷേത്രം പൂജാരി രാംശങ്കര്‍ വൈഷ്ണവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഏപ്രില്‍ 24നാണ് സംഭവം.ഛത്തീസ്ഗഡിലെ ധംതാരി ജില്ലയിലെ ക്ഷേത്രത്തില്‍ വെച്ചാണ് പീഡിപ്പിച്ചത്. കമ്പ്യൂട്ടര്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന കാലിന് വൈകല്യമുള്ള യുവതിയെ അമ്മ അമ്പലത്തിനകത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോകുകയായിരുന്നു. പൂജാരി തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയപ്പോള്‍ പേടി കൊണ്ട് തലകറങ്ങി വീണുവെന്നും ബോധം വന്നപ്പോഴാണ് പീഡനത്തിനിരയായ കാര്യം മനസ്സിലായതെന്നും യുവതി പറഞ്ഞു.പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പൂജാരി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിന്നീട് രക്ഷിതാക്കളുടെ നിര്‍ബന്ധം മൂലമാണ് പോലീസില്‍ പരാതി നല്‍കിയതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top