ഛത്തീസ്ഗഡ് : 15 മാവോവാദികള്‍ കൊല്ലപ്പെട്ടെന്ന് സിആര്‍പിഎഫ്‌റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപ്പൂര്‍ ജില്ലയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി കഴിഞ്ഞ നാലു ദിവസങ്ങളിലായി 15ഓളം മാവോവാദികള്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. എന്നാല്‍, കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. ആക്രമണത്തില്‍, പ്രത്യേക ദൗത്യ സേനയിലെ ഒരു ജവാന്‍ കൊല്ലപ്പെട്ടതായും രണ്ട് പോലിസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മാവോവാദികളെ കുറിച്ചുള്ള വിവരം ലഭിച്ചത് നാട്ടുകാരില്‍ നിന്നാണ്. മാവോവാദികളുടെ ആയുധങ്ങളോ, അവരുമായി ബന്ധപ്പെട്ട വസ്തുക്കളോ ലഭിച്ചിട്ടില്ല. പ്രത്യേക ദൗത്യസേന, ജില്ലാ റിസര്‍വ് ഗാര്‍ഡ്, തുടങ്ങിയവരുടെ 300ഓളം സൈനികരടങ്ങുന്ന സംയുക്ത സേനയാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മറ്റു മാവോവാദികള്‍ കാട്ടിനുള്ളിലേക്ക് വലിച്ചു കൊണ്ടുപോയതായും ദന്തേവാഡ മേഖലയിലെ പോലിസ് ഡെപ്യൂട്ടി ഐജി സുന്ദര്‍രാജ് പറഞ്ഞു.

RELATED STORIES

Share it
Top